നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. അന്‍വറുള്‍പ്പെടെ 11 ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.
എം.എല്‍.എ. ആയതിനാല്‍ അന്‍വറിനെ സ്പീക്കറുടെ അനുമതിയില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാനാവില്ല. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും അന്‍വറിനെതിരായ എഫ്.ഐ.ആറിലുണ്ട്. കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് അന്‍വറിന്റെ സംഘടനയായ ഡി.എം.കെയുടെ നേതാക്കള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പ്രതിഷേധക്കാര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്ക്കുകയുമുണ്ടായി.
Trending
- യു.ഡി.എഫ്. അധികാരത്തിൽ വരണം; കൂടെ നിൽക്കുമെന്ന് അൻവർ
- റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം.
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി