തിരുവനന്തപുരം: അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലത്താണ് സംഭവം. രാജ് എന്നയാളാണ് മരണപ്പെട്ടത്. സംഭവത്തിൽ വണ്ടിത്തടം സ്വദേശി ബിനുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടിൽ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് കാട്ടി ഇവർ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംശയം സഹോദരൻ ബിനുവിലേയ്ക്ക് തിരിയുന്നത്. ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയത്. അതനുസരിച്ച് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.അമ്മ ബന്ധുവീട്ടിൽ പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ സഹോദരനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട രാജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നും വിവരമുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളു എന്നും പൊലീസ് പറഞ്ഞു.
Trending
- ബസിലെ ‘വീഡിയോ’യിൽ മനംനൊന്ത് ദീപകിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് വികസനം: ധനസഹായ കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഓണ്‍ലൈന്‍ തട്ടിപ്പ്: സൗദി പൗരന് അറസ്റ്റില്‍
- ബി.ഡി.എഫ്. ആസ്ഥാനത്ത് ആധുനിക സൈനിക സൗകര്യം ഉദ്ഘാടനം ചെയ്തു
- ബഹ്റൈന്‍- സിംഗപ്പൂര്‍ സംയുക്ത സുരക്ഷാ ഏകോപന സമിതി രൂപീകരിക്കും
- ബഹ്റൈനില്‍ പ്രോസ്തെറ്റിക്സിനും പുനരധിവാസത്തിനുമുള്ള പ്രാദേശിക കേന്ദ്രം വരുന്നു
- മൂന്നാമത് അന്താരാഷ്ട്ര ടൂറിസം നിക്ഷേപ ഫോറം ഒക്ടോബറില്‍ ബഹ്റൈനില്‍
- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.

