
മനാമ: അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി അംഗങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ആശുപത്രികള്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഡോ. റജ സയ്യിദ് ഹസ്സന് അല്‍ യൂസഫ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിനായി പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയിലെ പ്രധാന സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രദര്‍ശിപ്പിച്ചു.
