വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് ഉപദേശകന് ആന്റണി ഫൗച്ചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് ഫൗച്ചിയുടെ ഈ മുന്നറിയിപ്പ്.
അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് മാര്‍ച്ച് 18 നു ഒരു പ്രത്യേക മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഫൗച്ചി തന്റെ വിലയിരുത്തല്‍ പരസ്യമാക്കിയത്.
ഗണമായതോ, കുറഞ്ഞതോ, മോഡറേറ്ററായതോ ആയ വ്യാപനത്തില്‍ ഏതിനാണ് സാധ്യത എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും ഫൗച്ചി കൂട്ടിചേര്‍ത്തു.
ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
രണ്ടുവര്‍ഷമായി അമേരിക്കയില്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന പാന്‍ഡമിക് പോളിസികള്‍ (മാസ്കും സാമൂഹ്യ അകലവും) സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശാനുസരണം എടുത്തുമാറ്റിയിരുന്നു. ഇതു പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടിവരുമോ എന്നു പറയാനാകില്ലെന്നും ആന്റണി ഫൗച്ചി കൂട്ടിചേര്‍ത്തു.