
ഡിജിറ്റൽ കർവിങ്ങിന്റെയും, സ്മാർട്ടിന്റെയും ആയിരത്തോളം കഴിവ് തെളിയിച്ച , തിരക്കഥ – ഡയറക്ഷൻ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന് മിടുക്കരായ ഡയറക്ട്ടേഴ്സ് – എ എം സിദ്ധിക്ക്, നൗഫൽ സ്റ്റാമ്പ്ഡ്, ബൈജു ഭാസ്കർ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആന്തോളജി ചിത്രം “ത്രീ നൈറ്റ്സ് ” ഒടിടി റിലീസിന് ഒരുങ്ങുന്നു. മൂന്ന് രാത്രികളിലെ കഥ പറയുന്ന “ത്രീ നൈറ്റ്സ് ” എന്ന ആന്തോളജി ചിത്രം കെ കെ കുട്ടി പ്രൊഡക്ഷൻ, ചന്ദ്രകല ആർട്സ്, ലുലു മീഡിയ, സൺ ഗൺ മൂവീസ്,സ്മാർട്ട് കാർവിങ് പ്രൊഡക്ഷൻസ് എന്നീ 5 സംയുക്ത പ്രൊഡക്ഷൻ കമ്പനികൾ ചേർന്നാണ് നിർമ്മിക്കുന്നത്.

ഒരുക്കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒടിടി റിലീസിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
