മുംബൈ: കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം മഹാരാഷ്ട്രയിൽ കണ്ടെത്തിയതായി ശാസ്ത്രലോകം. വളരെ വേഗം പടർന്നുപിടിക്കുന്ന അതിതീവ്ര വൈറസാണ് ഇവയെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമരാവതി, അകോല, യവത്മൽ ജില്ലകളിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകൾ ലഭിച്ചത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-18-feb-2021/
രോഗം സ്ഥിരീകരിച്ച് വളരെ വേഗം തന്നെ അത് ന്യുമോണിയയായി മാറും. അമരാവതിയിലും യവത്മലിലും മൂന്ന് പേർക്ക് വീതവും അകോലയിൽ രണ്ട് പേരിലുമാണ് വൈറസിന്റെ വകഭേദം സംശയിക്കുന്നത്. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. രോഗം സ്ഥിരീകരിച്ചവരുമായ് സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും പ്രത്യേകം ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതിയ വൈറസിന്റെ സ്വഭാവം നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടിപി ലഹാനെ പറഞ്ഞു. പുതിയ വൈറസിന്റെ തീവ്രത തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽ പഠനം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.