ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനിടെ ഒരാൾ കൂടി മരിച്ചു. ഭട്ടിൻഡ സ്വദേശി ദർശൻ സിംഗ് (63) ആണ് ഖനൗരി അതിർത്തിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുഴഞ്ഞുവീണ ദർശൻ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘടനയായ ബി.കെ.യു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്.ബുധനാഴ്ച ഹരിയാന – പഞ്ചാബ് അതിർത്തിയാ ഖനൗരിയിൽ വച്ച് 21കാരനായ കർഷകൻ ശിുഭ്കരൺ സിംഗ് പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ശുഭ്കരൺ സിംഗിന്റെ മൃതദേഹം പട്യാല ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രധാന കർഷക നേതാക്കളെല്ലാം ആശുപത്രിയിൽ തുടരുകയാണ്. സംഭവം നടന്ന് ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാനോ പ്രതികളെ പിടികൂടാനോ പഞ്ചാബ് പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം ശുഭ്കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കുടുംബം നിരസിച്ചു. മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ ആകില്ലെന്നും കുടുംബം വ്യക്തമാക്കി. ശുഭ്കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടിരൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിരുന്നു.
Trending
- അന്താരാഷ്ട്ര തർക്ക പരിഹാര സഹകരണം മെച്ചപ്പെടുത്താൻ ബഹ്റൈനും ഐ.സി.എസ്.ഐ.ഡിയും ധാരണാപത്രം ഒപ്പുവെച്ചു
- വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
- ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും ആർ.എച്ച്.എഫും ചേർന്ന് 2,020 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്