തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക നൽകുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1,960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ് ഗ്രാന്റ് രണ്ടാം ഗഡു 1,377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 928.28 കോടി രൂപ നൽകി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 130.09 കോടിയും മുനിസിപ്പാലിറ്റികൾക്ക് 184.12 കോടിയും കോർപറേഷനുകൾക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും റോഡിതിര വിഭാഗത്തിൽ 847.42 കോടി രുപയുമാണ് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വർഷം ഇതുവരെ 5,815 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്.
Trending
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്
- ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ
- ബഹ്റൈനില്‍ റോഡപകടത്തില്‍ മലയാളിയുടെ മരണം: നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
- തീപിടിച്ച കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരത്തടിയാന്‍ സാധ്യത
- മൂന്നാമത് ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിനിധികളും