ന്യൂഡല്ഹി : അനില് ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വര്ഷം ഏപ്രിലിലാണ് അനില് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്നത്. എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്ത്തി. അലിഗഢ് മുസ്ലിം സര്വകലാശാല മുന് വൈസ് ചാന്സലര് താരിഖ് മന്സൂറും പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. നിലവില് അദ്ദേഹം ഉത്തര്പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്സില് അംഗമാണ്. 13 ദേശീയ സെക്രട്ടറിമാരില് ഒരാളായിട്ടാണ് അനില് ആന്റണിയെ നിയമിച്ചിരിക്കുന്നത്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല് സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്ട്ടി അധ്യക്ഷന് ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. തെലങ്കാന ബിജെപി മുന് അധ്യക്ഷന് ബന്ദി സഞ്ജയ് കുമാറിനെ പാര്ട്ടി ദേശീയ ജനറല് സെക്രട്ടറിയായി നിയമിച്ചു. കേരളത്തില് നിന്ന് അനില് ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയില് ഉള്ളത്.
Trending
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില് സര്ക്കാര് ആശുപത്രികള് 24 മണിക്കൂര് സേവനം തുടങ്ങി
- ബഹ്റൈന് വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര് ഗവര്ണ്ണര് മനോജ് സിന്ഹ
- ‘സീസണ്സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില് ബഹ്റൈനി കുടുംബങ്ങള് ദേശീയ പതാകയുയര്ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ
- നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല് സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല് ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
- ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു.