
വടക്കുകിഴക്കൻ പോളണ്ടിലെ നിസിൻസ്ക ഫോറസ്റ്റ് ലാൻഡ്സ്കേപ്പ് പാർക്കിൽ നിന്ന് പുരാവസ്തു ഗവേഷകർ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നിധി ശേഖരം കണ്ടെത്തി. 1600-കളിലെ മരത്തടി വ്യാപാര പ്രവർത്തനങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് 69 നാണയങ്ങൾ കണ്ടെത്തിയത്. ഇതില്‍ ഒരു സ്വർണ്ണ നാണയവും 68 വെള്ളി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്.
ഡച്ച് വ്യാപാരവുമായി ബന്ധം
പുരാതന വ്യാപാര പാതകളെയും പ്രാദേശിക ചരിത്രത്തെയും കേന്ദ്രീകരിച്ച് പുരാവസ്തു ഗവേഷകനായ ഹ്യൂബർട്ട് ലെപിയോങ്കയുടെ നേതൃത്വത്തിലാണ് ഖനനം നടന്നത്. പ്രധാനമായും കപ്പൽ നിർമ്മാണത്തിനായി 16-17 നൂറ്റാണ്ടുകളിൽ ഡച്ച് വ്യാപാരികൾക്ക് വലിയ അളവിൽ തടിയും വന ഉൽപ്പന്നങ്ങളും ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.


