കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ് അനന്യയുടെ പങ്കാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശയായ ജിജു കുറേക്കാലമായി അനന്യയുടെ പാര്‍ട്ണര്‍ ആയിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി ഇയാൾ അനന്യ കുമാരി അലക്സിനൊപ്പം ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അനന്യയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടതും ജിജു ആയിരുന്നു. അനന്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ ദുരൂഹ സാഹചര്യത്തിൽ മരണം ഉണ്ടായിരിക്കുന്നത്.
