കൊളംബിയ: ആഴം കുറഞ്ഞ നദിയിൽ നിന്ന് രണ്ട് പിങ്ക് ഡോൾഫിനുകളെ രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റാ നദിയിൽ കുടുങ്ങിയ അമ്മ ഡോൾഫിനെയും കുഞ്ഞിനേയുമാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. നദിയിൽ നിന്ന് രക്ഷപ്പെടുത്തിയ ഡോൾഫിനുകളെ അവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആഴത്തിലുള്ള നദിയിലേക്ക് തുറന്നുവിടുകയായിരുന്നു. ഏകദേശം 17 മിനിറ്റെടുത്തു ഇത് ചെയ്യാൻ.
ഒമാക്ക ഫൗണ്ടേഷൻ അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിസ്ഥിതി സംഘടനകളും സുരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഡോൾഫിനുകൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് ആദ്യം അധികൃതരെ അറിയിച്ചത്. തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിങ്ക് ഡോൾഫിനുകളെ ഇനിയ ജിയോഫ്രെന്സിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ആമസോൺ, ഒറിനോക്കോ തുടങ്ങിയ നദികളുടെ ആവാസവ്യവസ്ഥയിലാണ് പിങ്ക് ഡോൾഫിനുകൾ പ്രധാനമായും കാണപ്പെടുന്നത്. ബ്രസീൽ, കൊളംബിയ, എക്വഡോർ, പെറു, ബൊളീവിയ, വെനസ്വേല എന്നിവിടങ്ങളിലും പിങ്ക് ഡോൾഫിനുകളെ കാണപ്പെടുന്നു. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണിവ.