തിരുവനന്തപുരം : കാട്ടാക്കടയില് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. സ്വത്തിന് വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്തര കൊലക്കേസിന് സമാനമായ സംഭവമാണ് കാട്ടാക്കടയിൽ ഉണ്ടായത്. അമ്പലത്തിന് കാല രാജുവിനെയാണ് കിച്ചു എന്ന ഗുണ്ട് റാവു കൊലപ്പെടുത്താന് ശ്രമിച്ചത്. പ്രതിയായ കിച്ചു പാമ്പിനെ രാജുവിന്റെ മുറിയിലേക്ക് എറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര് ഉണരുകയും പാമ്പിനെ കണ്ടു. ഇതിനെ തല്ലിക്കൊല്ലാന് ശ്രമിച്ചു, ഇതിനിടെ അടിയേറ്റ പാമ്പ് വീട്ടില് നിന്ന് ഇഴഞ്ഞു പോയി. പ്രതി പാമ്പിനെ എറിഞ്ഞുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള് പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത കാരണത്തിൽ ആണ് രാജുവിനെ പ്രതി കൊലപ്പെടുത്താന് ശ്രമിച്ചത്.
Trending
- ബഹ്റൈനില് ലൈസന്സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്ക്കത്ത ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്
- വാഹനത്തില് നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്ഫ് പൗരന് രണ്ടു വര്ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല് അടച്ചിടും


