കേരളത്തിൽ ഏറ്റവും വിവാദമായ മോൻസൺ മാവുങ്കാലിന് ശേഷം മറ്റൊരു തട്ടിപ്പുകാരനായ അമൃതം റെജി കൂടി അറസ്റ്റിൽ. ബഹ്റൈൻ പ്രവാസിയായ സുഭാഷ് എന്ന ബിസിനസ്സുകാരന് ജ്വല്ലറി നടത്താനാവശ്യമായ സ്വർണം നൽകാമെന്ന് പറഞ്ഞു അഡ്വാൻസായി ഒന്നര കോടി രൂപയിലേറെ വാങ്ങിയിട്ട് ഉത്ഘാടനദിനം സ്വർണം നൽകാതെ പറ്റിച്ച കേസിലാണ് അമൃതം റെജി അറസ്റ്റിലായത്.
മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍( എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയിലേറെ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ മലയാളി അമൃതം റെജി എന്ന റെജി ജോസഫിനെയാണ് പോത്തുകല്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍ ശംഭു നാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
2019 ഓക്ടോബറിലാണ് പ്രതി മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിലെ സുഭാഷ് എന്ന ബഹ്റൈൻ പ്രവാസിയുമായ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. സുഭാഷ് ആനക്കല്ലില്‍ പുതുതായി ആരംഭിച്ച ഡിഎസ് ജ്വല്ലറിയിലേക്ക് ആഭരണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം റെജി ജോസഫ് പണം തട്ടിയത്. ജ്വല്ലറിയുടെ ഉദ്ഘാടന ദിവസവും സ്വര്‍ണ്ണം എത്താതായതോടെയാണ് പറ്റിക്കപ്പെട്ടന്ന് ജ്വല്ലറി ഉടമയ്ക്ക് മനസിലായത്.

തമിഴ്നാട്ടില്‍ വലിയ വ്യാപാര ബന്ധങ്ങളുണ്ടെന്നും എഡിഎംകെയുടെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററുമാണെന്ന് പരിചയപ്പെടുത്തിയാണ് റെജി സ്വര്‍ണ്ണ ഇടപാട് നടത്തിയത്. ഇയാളുടെ ഫേസ്ബുക്കില്‍ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

2019 ഡിസംബറിലാണ് ജ്വല്ലറി ഉടമ സുഭാഷ് റെജി ജോസഫും ഇയാളുടെ ഭാര്യ മഞ്ജു ആന്റണിയും ഡയറക്ടറായ കമ്പനിയിലേക്ക് പണമയച്ചത്. ആദ്യം 20 ലക്ഷവും പിന്നീട് യഥാക്രമം 40, 60, 30, 6 ലക്ഷം വീതവും ബാങ്ക് വഴി അയക്കുകയായിരുന്നു. എന്നാല്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനുള്ള ദിവസമെത്തിയിട്ടും ഒരു തരി സ്വര്‍ണ്ണം പോലും റെജി ജോസഫ് എത്തിച്ചില്ല.

തുടര്‍ന്ന് സുഭാഷ് പോത്തുകല്‍ പൊലീസില്‍ പരാതി നല്കി. പിന്നീട് മുഖ്യമന്ത്രിയ്ക്കും പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേസിലെ മൂന്നാം പ്രതി കോയമ്പത്തൂര്‍ പൊള്ളാച്ചി സ്വദേശി ജോണ്സണ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് റെജി ജോസഫിന്റെ ഡ്രൈവറായ ജോണ്സണ്. ബാങ്കിലെത്തിയ പണം റെജി ജോസഫ് ഡ്രൈവര്‍ ജോണ്‍സനെ ഉപയോഗിച്ചാണ് പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും റെജിയുടെ ഭാര്യയുമായ മഞ്ജു ആന്റണി ഒളിവിലാണ്.

ഡിഎംകെ കേരള ഘടകം പ്രസിഡന്റ്, ഇന്ത്യ– മലേഷ്യ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, യുഎൻ ഗ്ലോബൽ ബിസിനസ് മെംബർ, ജെം ആൻഡ് ജ്വല്ലറി ട്രേഡിങ് കൗൺസിൽ അംഗം തുടങ്ങിയ പദവികളുണ്ടെന്നും ശ്രീലങ്ക, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ ബിസിനസുണ്ടെന്നുമാണ് റെജി ജോസഫ് സുഭാഷിനോടു പറഞ്ഞത്. വിശ്വാസം നേടാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ രാഷ്ട്രീയക്കാർക്ക് ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
