
മനാമ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്‍കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഒരു ഭാഗം ശിക്ഷ അനുഭവിച്ചവരും ഇതിലുള്‍പ്പെടുന്നു. മാപ്പു ലഭിച്ചവര്‍ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയയ്ക്ക് സംഭാവന നല്‍കാനുമുള്ള രാജാവിന്റെ താല്‍പ്പര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
