സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാന്‍ഫ്രാന്‍സിസ്കോ സംസ്ഥാനം വോട്ടിംഗ് ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രചാരണവും സംവാദവും അവസാനിക്കാന്‍ 15 ദിവസം കൂടി അവശേഷിക്കേ യാണ് സാന്‍ഫ്രാന്‍സിസ്കോ സംസ്ഥാനം വോട്ടിംഗ് ആരംഭിച്ചത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തിരക്കുകള്‍ കുറയ്ക്കാനും മുഴുവന്‍ പൗരന്മാര്ക്കും വോട്ട് ചെയ്യാനുമാണ് സംവിധാനം ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ ഡെമോക്രാറ്റുകളെ തകര്‍ത്തുകളയണമെന്നാണ് ട്രംപ് സാന്‍ഫ്രാന്‍സിസ്കോയിലെ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ആകെ 3.7 കോടി വോട്ടര്‍മാരാണ് സാന്‍ഫ്രാന്‍സിസ്കോയില്‍ പ്രസിഡന്റിനായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ളത്. വോട്ടര്‍ പട്ടികയിലുള്ളത് 3,07, 38,627 പേരാണുളളത്. ടെക്സാസില്‍ 4 കോടിയും കാലീഫോര്ണിയയില് മൂന്ന് കോടിയും ഫ്ലോറിഡയില്‍ രണ്ടു കോടിയുമാണ് വോട്ടർ പട്ടികയിലുള്ളത്. ഫ്ലോറിഡയിലും ഹിയാലേയിലും മിയാമിയിലും വോട്ടിംഗിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന് ട്രംപിനേക്കാള്‍ 8 ശതമാനം മുന്നിലാണുള്ളത്.