ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കന്‍, ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ എന്നി വിവിധ നേട്ടങ്ങളാണ് കമലഹാരിസിന് ഇപ്പോൾ. നമ്മുടെ പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും, അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡെലവേറിലെ വില്മിങ്ടണില് അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ടു കമല ഹാരിസ് പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
അമേരിക്കയിലെ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകര്‍ക്കും നന്ദി അറിയിക്കുന്നു. രാജ്യത്തെ മനോഹരമാക്കുന്നത് നമ്മുടെ പൗരന്മാരാണ്. വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതില്‍ നന്ദിയുണ്ട്. വെല്ലുവിളി നിറഞ്ഞ സമയമാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നാം ഏറെ സഹിക്കുന്നു. എങ്കിലും നിങ്ങളുടെ ധീരത അപ്പോഴും പ്രകടമായിരുന്നു. അടുത്ത നാല് വര്‍ഷം എല്ലാവര്ക്കും തുല്യതയും നീതിയും ഉറപ്പാക്കും. നിങ്ങള്‍ വ്യക്തമായ സന്ദേശമാണ് വോട്ടിങിലൂടെ നല്‍കിയിരിക്കുന്നത്. പ്രതീക്ഷയും ഐക്യവുമാണ് നിങ്ങള്‍ തിരഞ്ഞെടുത്തത്. ജോ ബൈഡനെ നിങ്ങള്‍ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് ഞാന്‍. എന്നാല്‍ അവസാനത്തെ വനിതയാകരുതെന്നും കമല ഹാരിസ് പറഞ്ഞു.