അലാമെ (ജോര്‍ജിയ) : ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ പോലീസ് ഓഫീസറെ സ്റ്റേഷന് സമീപം പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച ഉച്ചക്ക് ശേഷം പിടികൂടിയതായി അലാമെ പോലീസ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
26 വയസ്സുള്ള ഡൈലന് ഹാരിസണ്‍ എന്ന ഓഫീസറാണ് വെടിയേറ്റ് കൊല്ലപ്പെട്ടത് , നിരവധി കേസ്സുകളില്‍ പ്രതിയായ ഡാമിയന്‍ ആന്റണി ഫെര്‍ഗൂസനാണ് (43) അറസ്റ്റിലായത് ഇയാളെ ഡബ്ലിനിലുള്ള ലോറന്‍സ് കൗണ്ടി ജയിലിലടച്ചു . അലാമയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
വെള്ളിയാഴ്ച രാത്രി വാഹന പരിശോധനക്കിടയില്‍ ഓഫീസര്‍ ഹാരിസണ്‍ പിടികൂടിയ മറ്റൊരു പ്രതിയുടെ സഹപ്രവര്‍ത്തകനാണ് ഡാമിയന്‍ , ശനിയാഴ്ച പ്രതികാരം തീര്‍ക്കുന്നതിന് പോലീസ് സ്റ്റേഷന് പരിസരത്ത് പതിയിരുന്ന് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തത് . ഇയാളെ പിടികൂടുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു .
വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല . ഈ വര്‍ഷം ഡ്യുട്ടിക്കിടയില്‍ ജോര്‍ജിയ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന അഞ്ചാമത്തെയും അലാമയിലെ ആദ്യ പോലീസ് ഓഫീസറുമാണ് ഹാരിസണ്‍ .
വെടിയേറ്റ് കൊല്ലപ്പെട്ട ഓഫീസറുടെ കുടുംബ ചിത്രം ജോര്‍ജിയ ബ്യുറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ പുറത്തുവിട്ടു . ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള മകനും ഉള്‍പ്പെടുന്നതാണ് ഹാരിസന്റെ കുടുംബം രാവിലെ ഷിഫ്റ്റില്‍ പാര്‍ട്ട് ടൈം ഓഫീസറായി ജോലി ചെയ്ത വരികയായിരുന്നു ഹാരിസണ്‍ .