ജഗതി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. നന്ദനം എന്ന ചിത്രത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ കാരിക്കേച്ചർ ആണിത്. ചിത്രം വരച്ച നിധിന് എന്ന കലാകാരന് നന്ദി പറഞ്ഞുകൊണ്ട് ഗ്ളാനിര് ഭവതി ഭാരതാ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഉണ്ണിയമ്മേ കുമ്പിടി വന്നു, ഉപദ്രവിക്കരുത് ജീവിതമാണ്, അനിയാ നിൽ, കുട്ടിശാസ്താവേ ശരണം, എന്താ കേശവാ, ശശി പാലാരിവട്ടം ശശി, ജംബോ ഫലാനി പക്വാനി തുടങ്ങി സിനിമയിലെ പ്രശസ്ത ഡയലോഗുകളും ചിത്രത്തിൽ കുറിച്ചിട്ടുണ്ട്.
2012ൽ കോഴിക്കോട് തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ കാറപകടത്തിൽ ജഗതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് അദ്ദേഹം. സിബിഐ 5 ൽ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇൻസ്പെക്ടറുടെ വേഷം ജഗതി തന്നെ അവതരിപ്പിച്ചിരുന്നു.