
മനാമ: ബഹ്റൈനില്‍ ഔഷധ സസ്യങ്ങളടക്കമുള്ള, നിക്കോട്ടില്‍ ഇല്ലാത്ത പുകവലി ബദലുകള്‍ നിരോധിക്കാനുള്ള ബില്ലിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.
ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം തടവും വിധിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം വസ്തുക്കളുടെ ഇറക്കുമതിയോ വിതരണമോ നടത്തുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയോ മൂന്നു മാസം വരെ അടച്ചിടുകയോ ചെയ്യും.
കഴിഞ്ഞ ഡിസംബറില്‍ പ്രതിനിധിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് നിയമനിര്‍മ്മാണം. ഇത്തരം ബദലുകള്‍ക്ക് പുകയിലയുടെ അത്രതന്നെ അപകടസാധ്യതകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
