‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് നന്ദി. എല്ലാവരും അവയെല്ലാം വായിക്കണം, എന്നോടും സിനിമയോടും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. ഗോള്‍ഡ് പ്രേമത്തിന്റെ രണ്ടാം ഭാഗമല്ലെന്നും താൻ മുമ്പൊരിക്കലും ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇതാദ്യമായാണ് ഗോൾഡ് എടുക്കുന്നതെന്നും അൽഫോൺസ് പുത്രൻ എഴുതി.
“ഗോള്‍ഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. എന്നെക്കുറിച്ചും എന്റെ സിനിമയെക്കുറിച്ചും കൊറേ കുശുമ്പും പുച്ഛവും, തേപ്പും എല്ലാം കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് എന്റെ പ്രത്യേക നന്ദി. ചായ നല്ലതല്ലെന്ന് പെട്ടെന്ന് പറയാം!”
“കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു..” എന്നെല്ലാം പറഞ്ഞാൽ അത് ചായ ഉണ്ടാക്കുന്ന വ്യക്തിക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപയോഗപ്രദമാകുമെന്നും അൽഫോൺസ് കുറിച്ചു.