അൽമെയ്ര: യൂറോപ്പ ലീഗിൽ നിന്ന് പുറത്തായി മൂന്ന് ദിവസത്തിനകം ബാഴ്സലോണയ്ക്ക് ലാ ലിഗയിലും തിരിച്ചടി. ലീഗിൽ 15-ാം സ്ഥാനത്തുള്ള അൽമെയ്ര ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെ 1-0ന് പരാജയപ്പെടുത്തി.
24-ാം മിനിറ്റിൽ എൽ ബിലാൽ ടൂറെയാണ് വിജയഗോൾ നേടിയത്. ജയിച്ചാൽ റയൽ മഡ്രിഡുമായി ബാഴ്സയ്ക്ക് 10 പോയിന്റ് ലീഡ് സ്വന്തമാക്കാമായിരുന്നു. 23 കളികളിൽ നിന്ന് 59 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. റയലിന് 52 പോയിന്റുണ്ട്.