തിരുവനന്തപുരം: ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും ഗവർണറുടെ എല്ലാ നടപടികളും ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് ചെന്നിത്തല ഈ പരാമർശം നടത്തിയത്.
അനിൽ ആന്റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടി ചേർത്തു.