
കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്ക്കാരിക സമിതിയും ചേർന്ന് ഒരുക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ 12 പ്രൊഫഷണൽ ടീമുകൾ പങ്കെടുത്ത വടംവലി മത്സരം നടന്നു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

സുൽത്താൻ വീട്ടിൽ മുജീബ്, പട്ടാണി മുക്ക് നൽകുന്ന 10000 രൂപയുടെ
ഒന്നാം സമ്മാനത്തിന് ഹെർക്കുലീസ് വെമ്പായം അർഹരായി,ട്രോഫി സ്പോൺസർ ചെയ്തത് രാജേന്ദ്രപ്രസാദിന്റെ ഓർമ്മയ്ക്കായി കുടുംബാഗങ്ങൾ.

രണ്ടാം സമ്മാനം കടയ്ക്കൽ എ. ജെ മാർട്ട് സൂപ്പർ മാർക്കറ്റ് നൽകുന്ന രണ്ടാം സമ്മാനത്തിന് ജ്വാല കാവുവിള അർഹരായി, ബൈക്ക് ആക്സിഡന്റിൽ പരിക്ക് പറ്റി ചികിത്സയിലായ സുഭാഷ് എന്ന കളിക്കാരന്റെ ചികിത്സ സഹായത്തിനായാണവർ മത്സരിച്ചത്.

ചപ്സൺ ഓൺലൈൻ സർവ്വീസ് നൽകുന്ന മൂന്നാം സമ്മാനം മെൻസ് അരൂർ, കിളിമാനൂർ സ്വന്തമാക്കി, നാദിയാ മോട്ടോഴ്സ് നൽകുന്ന നാലായിരം രൂപ സമ്മാനം ഏയ്ഞ്ചൽ ഇടത്തറ കരസ്തമാക്കി.

അഖില കേരളാ വടം വലി അസോസിയേഷൻ ഭാരവാഹികൾ മത്സരങ്ങൾ നിയന്ത്രിച്ചു. സുഭാഷിനെ സഹായിക്കാൻ കടയ്ക്കലിൽ നിന്നും ഏകദേശം പതിമൂവായിരം രൂപ നൽകി, വാശിയേറിയ മത്സരം കാണാൻ രാത്രി വൈകിയും വൻ ജനാവലി കടയ്ക്കലിലേക്കെത്തി.

റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം
