മനാമ: മലപ്പുറം പൊന്നാനിയിലെ വെളിയംകോട് പുതുവീട്ടിൽ അലി ഇന്ന് രാവിലെ രണ്ടു മണിക്ക് താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു. 22 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. 46 വയസായിരുന്നു. ജോലിക്ക് പോകാൻ എത്താത്തതിനെ തുടർന്ന് കൂടെയുളളവർ അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടതായി അറിഞ്ഞത്. ഭാര്യ റാഫിയ, മക്കൾ ലിയ, നേഹ, മുഹമ്മദ് ഹനാൻ. സഹോദരങ്ങൾ അബൂബക്കർ(ബഹ്റൈൻ) ഹനീഫ (ബഹ്റൈൻ) ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ് പിതാവ്, മാതാവ് മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സ് മോർച്ചറിയിൽ. ശവസംസ്കാരം ബഹറിനിൽ നടത്തും.


