
മനാമ: ലോകത്തെ ഏറ്റവും വലിയ അലൂമിനിയം ഉരുക്കു കേന്ദ്രമായ അലൂമിനിയം ബഹ്റൈന്‍ (ആല്‍ബ) 2025ല്‍ 1,623,139 മെട്രിക് ടണ്‍ ഉല്‍പ്പാദനം നടത്തി (2024ല്‍ 1,622,261 മെട്രിക് ടണ്‍ ആയിരുന്നു) ഉല്‍പ്പാദന റെക്കോര്‍ഡ് കൈവരിച്ചു.
2025ന്റെ തുടക്കത്തില്‍ ഒരു തീപിടിത്തം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും, വാര്‍ഷിക ലക്ഷ്യം കവിഞ്ഞു. കൂടാതെ ലോസ്റ്റ് ടൈം ഇന്‍ജുറി ഇല്ലാതെ 42 ദശലക്ഷത്തിലധികം പ്രവൃത്തി മണിക്കൂറുകളുമുണ്ടായി. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ഘഠകരഹിത പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ ഒരു വര്‍ഷമായി അടയാളപ്പെടുത്തി – കമ്പനിയുടെ അഞ്ച് പതിറ്റാണ്ട് ചരിത്രത്തിലെ ആദ്യത്തേത്.
പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും പ്രവര്‍ത്തന പ്രകടനത്തിലും സുരക്ഷയിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുമുള്ള കമ്പനിയുടെ കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നു എന്ന് ആല്‍ബ സി.ഇ.ഒ. അലി അല്‍ ബഖാലി പറഞ്ഞു. ഈ വിജയത്തെ അടിസ്ഥാനമാക്കി കമ്പനി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളുടെയും മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്തുന്നത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


