മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ആലാവെസ് അട്ടിമറിച്ചപ്പോള്‍ വിയാ റയലിനെ റയല്‍ സോസീഡാഡ് സമനിലയില്‍ തളച്ചു. ലീഗിലെ മറ്റ് പോരാട്ടങ്ങളില്‍ അത്ലറ്റികോ ക്ലബ്ബിനെ ഗെറ്റാഫെ പിടിച്ചുകെട്ടിയപ്പോള്‍ ഗ്രനാഡേയ്ക്കെതിരെ സെല്‍റ്റാ വിഗോ ജയം നേടി.
റയല്‍ മാഡ്രിഡിനെ ആലാവെസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ലൂകാസ് പെരസിന്റെ ആദ്യ മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ അലാവെസ് മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൊസേലും അലാവസിന്റെ ലീഡ് 2-0ആക്കി ഉയര്‍ത്തി. ശക്തമായ പ്രതിരോധം തീര്‍ത്ത അലാവെസിനെതിരെ 86-ാം മിനിറ്റില്‍ കാസെമിറോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കൂടുതല്‍ സമയം പന്ത് കൈവശമുണ്ടായിട്ടും റയലിന് ഗോളടിക്കാനായില്ല. 20 ഷോട്ടുകള്‍ പായിച്ചിട്ടും ഗോളവസരം സൃഷ്ടിക്കപ്പെട്ടില്ല. 9 തവണ ഗോള്‍മുഖത്തെ ലക്ഷ്യം വെച്ചിട്ടും അലാവെസിന്റെ പ്രതിരോധം തകര്‍ന്നില്ല. അതേസമയം 6 തവണ ഗോളടിക്കാന്‍ ലഭിച്ച അവസരത്തില്‍ ഒരെണ്ണവും ആദ്യ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ആലാവെസിന് മുതലാക്കാനായി.