ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, റോസമ്മയെ താൻ കൊന്നു കുഴിച്ചുമൂടിയതായി സഹോദരൻ പൊലീസിനോടു വെളിപ്പെടുത്തിയെന്നാണു വിവരം.