മനാമ: പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക, സാമ്പത്തിക, സാംസകാരിക, ആത്മീയ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആലപ്പുഴ രൂപത പ്രവാസി കാര്യ കമ്മീഷന്റെ ബഹ്റൈൻ യൂണിറ്റിന്റെ ഉത്ഘാടനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം സൂം മീറ്റിങ്ങിലൂടെ നടന്നു.
പുതിയ ഭാരവാഹികളായി ജോൺസൻ ജോസഫ് തേറാത്ത് ( ഫോർട്ട് കൊച്ചി) കോഡിനേറ്ററായും പീറ്റർ സോളമൻ വാഴക്കൂട്ടത്തിൽ (വാടയ്ക്കൽ) കൺവീനറായും തിരഞ്ഞെടുത്തു. 1. സനു ജോൺ കാക്കരിയിൽ (അർത്തുങ്കൽ), 2. റോയി തോബിയാസ് കാക്കരിയിൽ (വാടയ്ക്കൽ), 3.ജിജോ ഡോമിനക്ക് കുരിശിങ്കൽ (തുമ്പോളി) എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
യോഗത്തിന് ജോൺസൻ ജോസഫ് സ്വാഗതം പറഞ്ഞു. യൂണിറ്റിന്റെ ഉത്ഘാടനം: ഫാ.തോമസ് ഷൈജു (അന്തർ ദേശിയ പ്രവാസ്യ കാര്യ കമ്മീഷൻ സെൻട്രൽ കമ്മറ്റിയുടെ ഡയറക്ടർ ) നിർവഹിച്ചു. അന്തർദേശീയ പ്രവാസികാര്യ കമ്മീഷൻ സെൻട്രൽ കമ്മിറ്റി കോഡിനേറ്ററും മുൻ എംപിയുമായ ഡോ:കെ.എസ് മനോജ് (ഒമാൻ) , അന്തർദേശിയ പ്രവാസ്യ കാര്യ കമ്മീഷൻ സെൻട്രൽ കമ്മറ്റി കൺവീനർ പോൾ ഗ്രിഗറി (സൗദി), സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടിവ് അംഗം ഫ്ലീഷ്യ ജോണി (ഖത്തർ), സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടിവ് അംഗം രാജു ജേക്കബ് (യുഎഇ), സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം മാർഷൽ സോളമൻ (കുവൈറ്റ്) എന്നിവർ ആശംസയും പീറ്റർ സോളമൻ നന്ദിയും അറിയിച്ചു.
ബഹ്റൈനിൽ ഉള്ള ആലപ്പുഴ രൂപതകാരായ പ്രവാസികൾ 33663119, 33663064 ,34325253 ഈ നമ്പറുകളിൽ ബന്ധപ്പെടുക.