റിപ്പോർട്ട്: അജു വാരിക്കാട്
ഫിലാഡൽഫിയ: അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടന ആയ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ ഫിലാഡൽഫിയ ഘടകം 2020 ഡിസംബറിൽ രൂപീകൃതമായി. അലയുടെ ദേശീയ സെക്രട്ടറി കിരൺ ചന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഐപ്പ് പരിമണം, ജസ്റ്റിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ, ജേക്കബ് ചാക്കോ (റെജി) പ്രസിഡൻ്റായും ഹരീഷ് കൃഷ്ണൻകുട്ടി സെക്രട്ടറിയായും വിനോദ് മാത്യു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര ജനാധിപത്യ അമേരിക്കയുടെ ജന്മനഗരമായ ഫിലാഡൽഫിയയുടെ കലാ സാംസ്ക്കാരിക മണ്ഡലത്തിൽ ഒരു പുരോഗമന മലയാളി സാന്നിധ്യമായി പ്രവർത്തിക്കുകയാണ് അലയുടെ ഈ ഘടകത്തിൻ്റെ പ്രവർത്തന ലക്ഷ്യം. ഘടകത്തിൻ്റെ പ്രാരംഭ പരിപാടിയായി ഈ ക്രിസ്തുമസ് നവവത്സര കാലത്ത് തന്നെ, ഫിലാഡൽഫിയയിലെ നിരാലംബർക്ക് 2000 ഭക്ഷണപ്പൊതികൾ എത്തിക്കാനും കഴിഞ്ഞതിൻ്റെ ചരിതാർത്ഥ്യത്തിലാണ് അലയുടെ ഫിലാഡൽഫിയ നേതൃത്വം.