കൊച്ചി: എറണാകുളത്ത് നിന്ന് മൂന്ന് അല്‍-ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ പിടിയിലായി. പെരുമ്പാവൂരില്‍ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികളെ പിടിച്ചത്. മൂവരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവരാണ്.ഏറെക്കാലമായി ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലി ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഒമ്പത് പേരാണ് പിടിയിലായത്. 11 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ആറ് പേര് ബംഗാളില്‍ നിന്നും മൂന്ന് പേര് കേരളത്തില്‍ നിന്നുമാണ് പിടിയിലായത്. പിടിയിലായവര്‍ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഭീകരാക്രമണം നടത്താല്‍ പദ്ധതി ആസൂത്രണെം ചെയ്തവരാണ് ഇവരെന്ന് എന്‍ഐഎ പറഞ്ഞു.ഡല്‍ഹിയില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.


