മനാമ: 2024-2025 അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചുമതലയേറ്റു.
തെരഞ്ഞെടുക്കപ്പെട്ട 54 കൗണ്‍സില്‍ അംഗങ്ങള്‍ സ്കൂള്‍ ഹെഡ് ബോയ് ഒമര്‍ ഹാനി, സ്കൂള്‍ ഹെഡ് ഗേള്‍ മരാം ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ സ്ഥാനം പിടിച്ചതോടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് ആരംഭിച്ചു. തുടര്‍ന്ന് ഹെഡ് ബോയ് കൗണ്‍സിലിന്റെ പ്രധാന ചുമതലകള്‍ വിവരിക്കുകയും സ്കൂളില്‍ അതിന്റെ പ്രവര്‍ത്തന ചട്ടക്കൂടിനെക്കുറിച്ച് ഒരു വിവരിക്കുകയും ചെയ്തു.
ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദും ആക്ടിംഗ് പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന് അല്‍ കൊഹെജിയും ചേര്‍ന്ന് കൗണ്‍സില്‍ അംഗങ്ങളെ ഔദ്യോഗിക ബാഡ്ജ് ധരിപ്പിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവരുടെ നേതൃത്വത്തില്‍, കൗണ്‍സിലിലെ എല്ലാ അംഗങ്ങളും സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അതിന്റെ ദൗത്യവും കാഴ്ചപ്പാടും കൈവരിക്കുന്നതിന് സംഭാവന നല്‍കുമെന്നും പ്രതിജ്ഞയെടുത്തു. മറിയം മുഹമ്മദിന്റെ നന്ദിപ്രകടനത്തോടെ ചടങ്ങ് സമാപിച്ചു.
Trending
- ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്
- യു.എന്‍. ഗ്യാസ്ട്രോണമി ടൂറിസം ഫോറം സമാപിച്ചു
- ടൈം ഔട്ട് മാര്‍ക്കറ്റ് ബഹ്റൈന്‍ ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
- ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈൻ തൃശൂർ കുടുംബം ഹെയർ ഡൊണേഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
- കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം
- അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചുമതലയേറ്റു
- കുറുവാ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു, നടപടി ആരോഗ്യവിഭാഗത്തിൻ്റേത്