
മനാമ: ബഹ്റൈനിലെ അല്‍ നജ്മ സ്പോര്‍ട്സ് ക്ലബ്ബിന് താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (27) പുറപ്പെടുവിച്ചു.
താല്‍ക്കാലിക ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമാണ്. അഹമ്മദ് യൂസിഫ് അബ്ദുല്ല യൂസിഫ് അദ്ധ്യക്ഷനാകും. മുഹമ്മദ് അഹമ്മദ് ജാസിം അഹമ്മദ് ബുസൈബ ട്രഷററും മനാഫ് അഹമ്മദ് അല്‍ മന്നായ്, ഹിഷാം അലി അബു അല്‍ഫത്തേ അലി, അബ്ദുല്‍ അസീസ് ഹസ്സന് ഈദ് ബുഖാമസ്, മുഹമ്മദ് അഹമ്മദ് മുഹമ്മദ് ബാഖി മുഹമ്മദ്, യൂസിഫ് ഇബ്രാഹിം ഖലീല്‍ മറാഗി, അമ്മാര്‍ അബ്ദുല്‍ജലീല്‍, മുഹമ്മദ് അബ്ദുലി അബ്ദുല്‍ജലീല്‍, നൂര്‍ അബ്ദുറഹ്മാന്, ഫാത്തിമ ജമാല്‍ അബ്ദുറഹ്മാന് മുഹമ്മദ്അല്അസൂമി എന്നിവര്‍ അംഗങ്ങളുമാണ്.
