
മനാമ: ബാബ് അല്‍ ബഹ്റൈന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന അല്‍ മുര്ത്ത ഇശ എന്ന കലാസൃഷ്ടി നീക്കം ചെയ്തു.
മനാമ സൂഖ് വികസനത്തിന്റെ ഭാഗമായാണ് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി ഇത് നീക്കം ചെയ്തത്. നാണയങ്ങളോട് സാമ്യമുള്ള 20,000ത്തോളം സ്വര്‍ണ്ണം പൂശിയ ചങ്ങലകള്‍കൊണ്ട് നിര്‍മ്മിച്ച ഈ ശില്പം 2017 മുതല്‍ മനാമ സൂഖിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്നു. ഏതാണ്ട് 7 മീറ്റററായിരുന്നു ഇതിന്റെ ഉയരം.
