
മനാമ: മനാമയിലെ അല്‍ ഖവാജ പള്ളി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസിഫ് ബിന്‍ സാലിഹ് അല്‍ സാലിഹ് ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഉദ്ഘാടനം നടന്നത്.
അല്‍ ഖവാജ പള്ളിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും പഴയ മനാമ സൂഖിന്റെ പ്രവേശനകവാടത്തിനടുത്തുള്ള ഒരു പ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രധാന പള്ളികളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.


