
മനാമ: അല്‍ ഹിലാല്‍ ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തോണ്‍ സീസണ് 4 നവംബര്‍ 14ന് രാവിലെ 7 മണിക്ക് ആരംഭിക്കും.
മികച്ച ആരോഗ്യത്തിനായി ഒരുമിച്ച് ചുവടുവെക്കൂ എന്ന മുദ്രാവാക്യവുമായി ദോഹത്ത് ആറാദ് പാര്‍ക്കിലാണ് (ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിര്‍വശത്ത്) വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് 100 ദിനാര്‍ വിലയുള്ള സൗജന്യ പൂര്‍ണ്ണ ശരീര പരിശോധനാ കൂപ്പണ്‍, പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ്, ആദ്യത്തെ 500 പങ്കാളികള്‍ക്ക് പ്രത്യേക ടീഷര്‍ട്ട് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
രജിസ്റ്റര്‍ ചെയ്യാന്‍ https://www.alhilalhealthcare.com/lp/defeat-diabetes-Walkathon/ ക്ലിക്ക് ചെയ്യുക. ഉടന്‍ വിവരങ്ങള്‍ ലഭിക്കാന്‍+973 33609362, +973 33241442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍: ദോഹത്ത് ആറാദ് പാര്‍ക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy


