
മനാമ: ബഹ്റൈനിലെ നേപ്പാള്‍ എംബസി, നേപ്പാളി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനായി അല്‍ ഹിലാല്‍ മനാമ സെന്‍ട്രല്‍ ബ്രാഞ്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ സെന്‍ട്രലില്‍ നടന്ന പരിപാടി നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥ രാജ് വാഗ്ലെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നേപ്പാളി ക്ലബ് പ്രസിഡന്റ് ദീപക് ഗുരുങ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, മാര്‍ക്കറ്റിംഗ് മേധാവി ഉണ്ണി, മനാമ സെന്‍ട്രല്‍ ബ്രാഞ്ച് മേധാവി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, എസ്ജിപിടി (കരള്‍), ക്രിയാറ്റിനൈന്‍ (വൃക്ക), യൂറിക് ആസിഡ് ലെവല്‍, സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷന് എന്നിവയുള്‍പ്പെടെ നിരവധി പരിശോധനകള്‍ നടന്നു. 350ലധികം പേര് പങ്കെടുത്തു.
പങ്കെടുത്ത എല്ലാവര്ക്കും പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്തു. അല്‍ ഹിലാലില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു.
