മുഹറഖ്: മുഹറഖിലെ അൽ ഹിലാൽ ഹോസ്പിറ്റൽ അന്തർദേശീയ യോഗ ദിനം ആഘോഷിച്ചു.
ഇതിൻ്റെ ഭാഗമായി ഇഷ യോഗ ഫൗണ്ടേഷൻ്റെയും ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൻ്റെയും സഹകരണത്തോടെ യോഗ ക്യാമ്പ് സംഘടിപ്പിച്ചു.
അൽ ഹിലാൽ ബാൾറൂമിൽ നടന്ന യോഗ ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ലേറെ പേർ പങ്കെടുത്തു. ഇഷ യോഗ ഫൗണ്ടേഷൻ മാർഗനിർദ്ദേശം നൽകി.