മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ മുഹറഖിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. 250ലധികം വനിത ജീവനക്കാർ ആഘോഷത്തിൽ പങ്കെടുത്തു. പരിപാടിയിൽ കേക്ക് മുറിക്കുകയും ബഹ്റൈനിലെ എല്ലാ വനിതകൾക്കും വനിത ദിനം ആശംസിക്കുകയും ചെയ്തു.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് സി.ഇ.ഒ ഡോ.ശരത് ചന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ നേരുകയും, അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.