
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് സ്ഥലത്ത് ഇഫ്താർ സംഗമം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നായിരുന്നു ഇത്. 1,600ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.

അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മലേഷ്യൻ അംബാസഡർ എച്ച്.ഇ. ഷാസ്റിൽ സാഹിറാൻ, റയിസ് ഹസ്സൻ സരോവർ (ബംഗ്ലാദേശ് അംബാസഡർ), സഖിബ് റൗഫ് (പാകിസ്ഥാൻ അംബാസഡർ), ആനി ജലാൻഡോ-ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), ഷിഫെറാവ് ജി. ജെന (എത്യോപ്യൻ അംബാസഡർ), ഗുസ്താവോ കാമ്പെലോ (ബ്രസീൽ എംബസി അംബാസഡർ കൗൺസിലർ), മുഹമ്മദ് അനീൽ സഫർ (പാകിസ്ഥാൻ എംബസി ഉപമേധാവി), രവി കുമാർ ജെയിൻ (ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി), മധുക ഹർഷാനി സിൽവ (ശ്രീലങ്കൻ എംബസി ചാർജ് ഡി അഫയേഴ്സ്), മനാച്ചായ് വട്ടനവോങ്സാർട്ട് (തായ് എംബസിയിലെ കൗൺസിൽ മന്ത്രി), അഹമ്മദ് ജെ. അൽ-ഹൈക്കി (തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി), യൂസഫ് യാക്കൂബ് ലോറി (ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻ്റ് ഫോളോ-അപ്പ് ഡയറക്ടർ), അഹമ്മദ് മുഹമ്മദ് അൽമുഗാവി (മുഹറഖ് മുനിസിപ്പാലിറ്റി കൗൺസിൽ അംഗം), ഡോ. ശരത് ചന്ദ്രൻ (സി.ഇ.ഒ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്), ആസിഫ് മുഹമ്മദ് (അൽ ഹിലാൽ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഫിനാൻസ് മാനേജർ), ഡോ. അമർ അൽ-ഡെറാസി (ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്), ജയ് പ്രകാശ് (ഡെപ്യൂട്ടി ജനറൽ മാനേജർ | ബിസിനസ് ഡെവലപ്മെന്റ്, സോളിഡാരിറ്റി ഇൻഷുറൻസ്, ബഹ്റൈൻ), പാർലമെൻ്റ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, അൽ ഹിലാൽ ഹെൽത്ത്കെയർ മാനേജ്മെന്റ്- മാർക്കറ്റിംഗ് ടീമുകൾ തുടങ്ങിയവർ പങ്കെടുത്തു.



അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദും അബ്ദുൽ ലത്തീഫും എല്ലാ അതിഥികൾക്കും നന്ദിയും കടപ്പാടും അറിയിച്ചു. വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഗ്രൂപ്പിന്റെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണ് ഇത്തരം പരിപാടികളെന്ന് അവർ പറഞ്ഞു.
ഇഫ്താറിന് ശേഷം കുട്ടികൾക്കായി ഗെർഗോവൻ പരിപാടി സംഘടിപ്പിച്ചു. കൂടാതെ, എല്ലാ കുട്ടികൾക്കും ഗുഡി ബാഗുകൾ വിതരണം ചെയ്തു.
