
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ആശുപത്രി ഏറ്റെടുത്ത് അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും രണ്ടാമത്തെ ആശുപത്രിയുമായിരിക്കും അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ.
വാർത്താസമ്മേളനത്തിലും സോഫ്റ്റ് ലോഞ്ചിലും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സി.ഇ.ഒ), ആസിഫ് മുഹമ്മദ് ((വൈസ് പ്രസിഡന്റ്- ബിസിനസ് & സ്ട്രാറ്റജി- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഫിനാൻസ് മാനേജർ), ഡോ. അമർ അൽ-ഡെറാസി (ഗ്രൂപ്പ് ഹെഡ്- മെഡിക്കൽ അഫയേഴ്സ് & ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്) എന്നിവരും വ്യവസായ പ്രമുഖരും പങ്കെടുത്തു.
ലോഗോ പ്രകാശനവും ടീസർ വീഡിയോ പ്രകാശനവും വാർത്താസമ്മേളനത്തിൽ നടന്നു.

ലോകോത്തര ആരോഗ്യ പരിചരണ അനുഭവം, നൂതന ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, മികച്ച ഉപഭോക്തൃ സേവനങ്ങളുള്ള ഉയർന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും സംഘം – എല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന അസാധാരണമായ ആരോഗ്യ സേവനങ്ങളുടെ ഒരു പുതിയ യുഗത്തിന് അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ തുടക്കം കുറിക്കും. 65 കിടക്കകളുള്ള ഈ ആശുപത്രിയിൽ മികച്ച സേവനങ്ങളോടെ പരിചരണം നൽകാൻ വിദഗ്ധരുടെ ഒരു മികച്ച സംഘമുണ്ടാകും കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ബാരിയാട്രിക് സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ദന്തചികിത്സ, ഓർത്തോപീഡിക്സ്, ഇന്റേണൽ മെഡിസിൻ, ന്യൂറോളജി, ന്യൂറോ സർജറി തുടങ്ങി നിരവധി പ്രത്യേക സേവനങ്ങളും മെഡിക്കൽ സ്പെഷ്യാലിറ്റികളും അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ വാഗ്ദാനം ചെയ്യും.

ഉയർന്ന യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രി അത്യാധുനിക വൈദ്യചികിത്സകളും വ്യക്തിഗത പരിചരണവും നൽകും.
ഈ നാഴികക്കല്ലായ നേട്ടം ആഘോഷിക്കുന്നതിനായി ഒരു ഗംഭീര ഉദ്ഘാടന ചടങ്ങും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

