മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച “പേരന്റിംഗ്” പരിപാടി അവതരണ മികവ് കൊണ്ട് ശ്രദ്ധേയമായി.
സെന്റർ ചെയർമാൻ ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം ഉൽഘാടനം നിർവഹിച്ച പരിപാടിക്ക് അൽ ഹിദായ സെന്റർ (മലയാള വിഭാഗം) പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സെന്റർ ദാഇ ഷഫീഖ് സ്വലാഹി “പേരന്റിംഗ്” അവതരിപ്പിച്ചു. സദസ്സിനെ കൂടെ പങ്കെടുപ്പിച്ചു കൊണ്ട് അവതരിപ്പിച്ച പരിപാടി ഒരു പുതിയ അനുഭവമായി.
ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, ദിൽഷാദ് മുഹറഖ്, റഷീദ് മാഹി എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി സക്കീർ ഹുസ്സൈൻ, യാഖൂബ് ഈസ്സ, നിഷാദ്, ഫഹദ് സക്കീർ ഹുസൈൻ, ഷബീർ, അനൂപ് അലി, ഷാഹ് ഇസ്മാഈൽ, ബിൻഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.