മനാമ: ബഹ്റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരം ഇന്ന് മുതൽ പുനഃരാരംഭിച്ചു. നമസ്കാരം പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ ജാഫേരി എൻഡോവ്മെൻറ് ഡയറക്ടറേറ്റ് പള്ളികൾക്ക് ആരോഗ്യ ഉപകരണങ്ങളും തെർമോമീറ്ററുകളും വിതരണം ചെയ്തു.
തെർമൽ ചെക്കിങ് ഉപകരണങ്ങൾ, ശുചീകരണ വസ്തുക്കൾ എന്നിവയാണ് വിതരണത്തിന് തയ്യാറാക്കിയത്. പള്ളികളും കമ്മ്യൂണിറ്റി സെന്റർ കമ്മിറ്റി ചെയർമാനുമായ അബ്ദുൽജലീൽ അബ്ദുല്ല അൽ അവിനാറ്റി, ടെൻഡർ, ഓക്ഷൻ കമ്മിറ്റി മേധാവി അൻവർ സെയ്ദ് അൽ ഹദ്ദാദ് എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായി സഹകരിച്ച് പള്ളി, കമ്മ്യൂണിറ്റി സെന്റർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി പരിശീലന കോഴ്സുകൾ ഡയറക്ടറേറ്റ് തുടരുകയാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കോവിഡ് കേസുകളിൽ കുറവ് വന്നതോടെയാണ് പള്ളികളിൽ നമസ്കാരങ്ങൾ പുനഃരാരംഭിച്ചത്. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം ഉടനെ ആരംഭിക്കുകയില്ല എന്നാണ് അധികൃതർ നൽകുന്ന സൂചന. കർശന മാനദണ്ഡങ്ങളോടെ മാത്രമേ പള്ളികൾ തുറക്കുകയുള്ളു. നമസ്കാരത്തിന് 10 മിനുട്ട് മുൻപ് പള്ളികൾ തുറക്കുകയും നമസ്കാര ശേഷം 10 മിനുട്ട് കഴിഞ്ഞാൽ അടക്കുകയും ചെയ്യണം. കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായി മറ്റു നമസ്കാരങ്ങളും തുടങ്ങുമെന്നാണ് കരുതുന്നതെന്ന് സുന്നീ വഖ്ഫ് ഡയറക്ടറേറ്റ് അറിയിച്ചു.