
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സംഘടിപ്പിക്കുന്ന അല്‍ ദാന നാടക അവാര്‍ഡിന്റെ രണ്ടാം പതിപ്പിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
സമര്‍പ്പിച്ച കൃതികളുടെ അവകാശങ്ങള്‍ കൈവശമുള്ള നിര്‍മാണ കമ്പനികള്‍, സാറ്റലൈറ്റ് ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവര്‍ക്കും പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ 2024 ഏപ്രില്‍ 9നും 2025 മെയ് 10നുമിടയിലുള്ളതായിരിക്കണം.
മികച്ച സോഷ്യല്‍ സീരീസ്, കോമഡി സീരീസ്, നടന്, നടി, റൈസിംഗ് സ്റ്റാര്‍, സൗണ്ട് ട്രാക്ക്, സ്ക്രിപ്റ്റ്, സംവിധായകന്, ബാലതാരം, വിഷ്വല്‍ ഇഫക്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഗള്‍ഫിലെ പ്രമുഖ നിരൂപകരും നാടക വിദഗ്ദ്ധരുമടങ്ങുന്ന പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.
എന്‍ട്രികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mia.gov.bh വഴി സമര്‍പ്പിക്കാം.
