
മനാമ: 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.
വിവിധ ഇനങ്ങളിലെ അവാര്‍ഡുകള്‍:
മികച്ച സാമൂഹിക നാടക പരമ്പര: ‘ഷാരി അല്‍ അഷ’ (അല്‍ അഷാ സ്ട്രീറ്റ്), മികച്ച കോമഡി പരമ്പര: ‘യവ്മിയത്ത് റജുല് അനിസ്’ (ഡയറീസ് ഓഫ് എ ബാച്ചിലര്‍), മികച്ച നടന്: ഖാലിദ് സഖര്‍ (ഷാരി അല്‍ അഷ), മികച്ച നടി: ഇല്‍ഹാം അലി (ഷാരി അല്‍ അഷ), വളര്‍ന്നുവരുന്ന മികച്ച താരം: അഹമ്മദ് സയീദ് (പുരുഷ യുവ വിഭാഗം- ‘വുഹുഷ്’ ബീസ്റ്റ്സ്), അലാ സലിം (സ്ത്രീ യുവ വിഭാഗം- (ഷാരി അല്‍ അഷ), മികച്ച തിരക്കഥ: ബദ്രിയ അല്‍ ബിഷ്ര്, ഓസ്ലെം യുസെല്‍ (ഷാരി അല്‍ അഷ), മികച്ച സംവിധായകന്: ഗുല്‍ സരിയാല്ട്ടിന് (ഷാരി അല്‍ അഷ), മികച്ച ഒറിജിനല്‍ സ്കോര്‍: നവാഫ് അല്‍ ജമാന്‍, ‘ലയാലി അല്‍ ഷാമിസി’ (അല്‍-ഷാമിസി നൈറ്റ്സ്), മികച്ച ബാലതാരം: മഹ്മൂദ് അല്‍ മൂസാവി (‘അബീര്‍ സബീല്‍’ (പാസര്ബൈ)), മികച്ച വിഷ്വല്‍ ഇഫക്ട്സ്: ഖാലിദ് ബിന്‍ യൂനസ് (കൈനത്ത്), പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച പരമ്പര: ഷാരി അല്‍ അഷ, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച നടന്: അബ്ദുള്‍റഹ്മാന്‍ ബിന്‍ നഫിയ, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച നടി: ലാമ അബ്ദുള്‍ വഹാബ്.
ജേതാക്കള്‍ക്ക് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അവാര്‍ഡുകള്‍ സമ്മാനിച്ചു. അബ്ദുല്ല മാലിക്, മറിയം അല്‍ സാലിഹ്, ഹയാത്ത് അല്‍ ഫഹദ് എന്നീ കലാകാരന്മാര്ക്ക് അല്‍ ദാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹം സമ്മാനിച്ചു.
