തിരുവനന്തപുരം: പാഴ് വസ്തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ് പുറത്തിറക്കി. കേരള സ്ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന്റെ (കെഎസ്എംഎ) നേതൃത്വത്തില്‍ പുറത്തിറക്കിയ ആപ്പിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രം പൊതുജനങ്ങള്‍ക്ക് ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഈ ചിത്രങ്ങള്‍ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ വ്യാപാരികള്‍ക്ക് ലഭിക്കും. തുടര്‍ന്ന് അവര്‍ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് പാഴ്വസ്തുക്കള് ശേഖരിക്കും.
മാസ്കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് വി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ പി എ ഷെരീഫ്, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജമീല ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.