
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സജീവ സാന്നിധ്യമായ എ.കെ.സി.സി.യുടെ മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഈ വരുന്ന Feb.26,27 തീയതികളിൽ സ്റ്റാർ വിഷനുമായി സഹകരിച്ച് ബഹ്റൈനിൽ സംഘടിപ്പിക്കും.
AKCC മിഡിലീസ്റ്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ(Qatar) അധ്യക്ഷത വഹിച്ചു. എ കെ സി സി മിഡിലീസ്റ്റ് ഡയറക്ടർ ഫാദർ. ജിയോ കടവി ഉദ്ഘാടനം ചെയ്തു.
ഡെന്നി മോൻ(Saudi) ബോബൻ (Kuwait) ജീവൻ ചാക്കോ (Bahrain)
ബിജു(Dubai) എന്നിവർ സംസാരിച്ചു.
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാർ തോമസ് തറയിൽ, താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, മുൻ ഡയറക്ടർ ഫാ. ജിയോ കടവി വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളായ, ഈജിപ്ത്, ജോർദാൻ, യമൻ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ,UAE എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
എ കെ സി സി മിഡിലീസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി പുളിക്കക്കര സ്വാഗതവും മിഡലീസ്റ്റ് വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ പോളി വിതയത്തിലിനെ ബന്ധപ്പെടണം.
38403704,38980006


