
ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച ഭാവഗായിക ആശാഭോസ് ലെക്ക് ബഹറിൻ എ കെ സി സി ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും , വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും ആരാധനാപാത്രമായിരുന്നു പ്രിയ ഗായികയെന്ന് ബഹ്റൈൻ എ.കെ.സി. സി.അനുശോചന സന്ദേശത്തിൽ അറിയിച്ചു.
നിരവധി അവാർഡുകളും അവരെ തേടി എത്തിയിരുന്നു.ഗിന്നസ് റെക്കോർഡ്(2011) പത്മവിഭൂഷൻ,(2008) ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2000) എന്നിവയാണ് പ്രധാന അവാർഡുകൾ.
തലമുറകളുടെ പ്രിയ ഗായികയ്ക്ക് പ്രണാമം അർപ്പിച്ച് ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൺ, മെയ്മോള്‍ ചാൾസ് എന്നിവർ സംസാരിച്ചു.



