
മനാമ: ബഹ്റൈൻ കാത്തലിക് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. സക്കീറിലെ പ്രത്യേകം തയ്യാർ ചെയ്ത വിൻഡർ ക്യാമ്പിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഹൃദൃമായ കലാ മത്സരങ്ങൾ കൊണ്ടും കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.


കുട്ടികൾക്കും, സ്ത്രീകൾക്കും, കപ്പിൾസിനും പ്രത്യേകം പ്രത്യേകം മത്സരങ്ങളും മത്സര വിജയികൾക്ക് പ്രസിഡണ്ട് ചാൾസ് ആലുക്ക ട്രോഫികൾ വിതരണം ചെയ്തു. കുടുംബ സംഗമത്തിന് ജെയിംസ് ജോസഫ്, ജസ്റ്റിൻ, ജീവൻ, മോൻസി, ജോൺ ആലപ്പാട്ട്, ജൻസൺ ഡേവിഡ്, ബൈജു, ജോജി കുര്യൻ, ബിജു, ഷിനോയ് പുളിക്കൻ, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി. കൺവീനർ ജിബി അലക്സ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ നന്ദിയും പറഞ്ഞു.
