
മനാമ: ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ എ കെ സി സി ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി.
പാപ്പയുടെ ആദരസൂചകമായി എ. കെ. സി.സി. ബഹറിൻ കലവറ റസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു.
88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡണ്ട് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനാ യിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ എന്ന് പറഞ്ഞ ലോക മത നേതാവ് ഒരുപക്ഷേ പാപ്പ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യകുലത്തിന്റെ ഐക്യത്തിനും നീതിക്കും വേണ്ടി നിലനിന്ന പാപ്പാ പൊരുതുന്നവർക്ക് ഒപ്പം നിൽക്കാൻ ആഹ്വാനം ചെയ്ത്, സമത്വ ഉറപ്പാക്കാനും, ലോകസമാധാനത്തിനു വേണ്ടിയും കൈകോർക്കണം എന്ന് എന്നുകൂടി ഓർമപ്പെടുത്തിയിട്ടാണ് വിട വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി ശ്രീ ജീവൻ ചാക്കോ പറഞ്ഞു.
ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, മെയ് മോൾ , അജിത ജസ്റ്റിൻ,ജെസ്സി ജെൻസൺ, രതീഷ്, അലക്സ് എന്നിവർ നേതൃത്വം നൽകി. പോളി വിതയത്തിൽ സ്വാഗതവും ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.
